പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ - bjp election news
🎬 Watch Now: Feature Video
കാസർകോട്: പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്‍റെ രാഷ്‌ട്രീയത്തിലെ മാമൂലുകളെ നശിപ്പിക്കുകയാണ് ജാഥയുടെ ഉദ്ദേശ്യമെന്നും വിശ്വാസത്തെ സംബന്ധിച്ച ഇരു മുന്നണികളുടെ കാപട്യത്തെയും ബിജെപി തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ ഉമ്മൻചാണ്ടി മൗനം പാലിച്ചെന്നും ശബരിമല വിഷയത്തില്‍ ഒരു കേസിൽ പോലും പ്രതിയാകാത്ത ഉമ്മൻചാണ്ടിയാണ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിശ്വാസികൾക്കായി സംസാരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Last Updated : Feb 21, 2021, 2:35 PM IST