കെ.സുരേന്ദ്രന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കാതെ അശ്വഥ് നാരായണ്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: 35 സീറ്റ് മാത്രം മതി കേരളത്തില്‍ അധികാരത്തിലെത്താനെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കാതെ കര്‍ണാടക ഉപമുഖ്യമന്ത്രിയും കേരളത്തിലെ എന്‍.ഡി.എ പ്രചാരണത്തിന്‍റെ ചുമതലക്കാരനുമായ അശ്വഥ് നാരായണ്‍. ഇക്കാര്യം സുരേന്ദ്രനോടു തന്നെ ചോദിക്കണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പിലാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ജനങ്ങള്‍ ബി.ജെ.പി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ അവര്‍ എന്‍.ഡി.എയ്‌ക്ക് ഭൂരിപക്ഷം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളില്‍ നിന്നുള്ളവര്‍ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയിലെത്തുമെന്ന സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും അശ്വഥ് നാരായണ്‍ ഇ.ടി.വി ഭാരതിനോടു പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മാറി മാറിയുള്ള ഇടതു- വലതു ഭരണത്തില്‍ നിരാശരാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനാകും എന്നതില്‍ ബി.ജെ.പിക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇ.ശ്രീധരനായിരിക്കുമോ ബി.ജെ.പി മുഖ്യമന്ത്രി എന്ന ചോദ്യത്തിന് തരഞ്ഞെടുപ്പിനു ശേഷം അക്കാര്യങ്ങളെല്ലാം തീരുമാനിക്കുമെന്നായിരുന്നു അശ്വഥ് നാരായണിന്‍റെ മറുപടി.