നിയമസഭ തെരഞ്ഞെടുപ്പ്; പേരാമ്പ്രയില്‍ ആശങ്കയില്ലെന്ന് ടിപി രാമകൃഷ്‌ണന്‍ - election 2021
🎬 Watch Now: Feature Video
കോഴിക്കോട്: കുറ്റ്യാടിയിലെ പ്രതിഷേധം പേരാമ്പ്രയുടെ ജനവിധിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്‌ണന്‍. ഘടകകക്ഷികളെ കൂടി ഉള്‍ക്കൊണ്ട് മാത്രമേ സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അത് കുറ്റ്യാടിയിലെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിപി രാമകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
പേരാമ്പ്രയില്‍ ആശങ്കയില്ല. കഴിഞ്ഞ തവണ തനിക്ക് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ കാരണങ്ങള്‍ നിലവില്ല. ആര് എതിരാളികളായി വന്നാലും എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകരായ ചില മന്ത്രിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി പൊതുവില്‍ കൈകൊണ്ട തീരുമാനത്തിന്‍റെ ഭാഗമാണെന്നും പുതുമുഖങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിതെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.