ബാങ്ക് ഇടപാടുകൾ പൂർണമായി സ്‌തംഭിപ്പിച്ച് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് - idukki
🎬 Watch Now: Feature Video
ഇടുക്കി: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ആദ്യ ദിനം പിന്നിടുമ്പോൾ ജില്ലയിലെ ബാങ്ക് ഇടപാടുകൾ പൂർണമായി സ്‌തംഭിച്ചു. ബാങ്ക് ജീവനക്കാരുടെ വേതന വർധനവ് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനക്കാർ തൊടുപുഴയിലും കട്ടപ്പനയിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ദേശസാല്‍കൃത ബാങ്കുകൾക്ക് പുറമേ സ്വകാര്യ ബാങ്കുകളും സമരക്കാർ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചില്ല. തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങിയ പ്രകടനം തൊടുപുഴ ജോയിന്‍റ് കൗൺസിൽ ഹാളിൽ അവസാനിച്ചു. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ തീരുമാനം.