ജനാധിപത്യം ജയിക്കാനാണ് വോട്ട് ചെയ്‌തതെന്ന് ഫഹദ്; സർപ്രൈസ് മെയ് രണ്ടിന് അറിയാമെന്ന് ഫാസിൽ - response after casting vote
🎬 Watch Now: Feature Video
ജനാതിപത്യം ജയിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായതെന്ന് ചലച്ചിത്ര താരം ഫഹദ് ഫാസിൽ. സമ്മതിദാനാവകാശം ഓരോ പൗരന്‍റെയും ധർമ്മമാണെന്നും അത് കൃത്യമായി വിനിയോഗിക്കാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്യാനെത്തിയതെന്നും താരം പറഞ്ഞു. ജനങ്ങളാണ് വിധി തീരുമാനിക്കുന്നതെന്നും ആ സർപ്രൈസ് അറിയാൻ മെയ് രണ്ടുവരെ കാത്തിരിക്കണമെന്നുമായിരുന്നു സംവിധായകൻ ഫാസിലിന്‍റെ പ്രതികരണം. ആലപ്പുഴ മണ്ഡലത്തിലെ സീവ്യൂ വാർഡിൽ സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലായിരുന്നു ഇരുവർക്കും വോട്ട്. പതിവ് പോലെ തന്നെ ഫാസിലും ഭാര്യയും മക്കളായ ഫഹദും ഫർഹാനും ഒന്നിച്ചെത്തിയാണ് വോട്ട് രേഖപെടുത്തിയത്