വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ വരന്‍റെ ബന്ധു കുഴഞ്ഞുവീണ് മരിച്ചു - ഷാജഹാൻപൂർ ഉത്തർപ്രദേശ്
🎬 Watch Now: Feature Video
ഷാജഹാൻപൂർ (ഉത്തർപ്രദേശ്) : വിവാഹാഘോഷത്തിൽ നൃത്തം ചെയ്യവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. യുപിയിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ രാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഹല്ല ഗാർഹി വൈശ്യൻ സ്വദേശി സഞ്ജുവാണ് മരിച്ചത്.
വരന്‍റെ ബന്ധുവാണ് മരിച്ച സഞ്ജു. വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ സഞ്ജു പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. എന്നാൽ, ഒപ്പം നൃത്തം ചെയ്‌തവർക്ക് യുവാവ് കുഴഞ്ഞുവീണതാണെന്ന് മനസിലായില്ല. പിന്നീട് ഇയാളെ ആളുകൾ ഉണർത്താൻ ശ്രമിക്കുകയും എണീക്കാതായതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവാവ് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. ഡിജെയ്‌ക്ക് അനുസരിച്ച് യുവാവ് നൃത്തം ചെയ്യുന്നതും ഇടയ്‌ക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സഞ്ജു കുഴഞ്ഞുവീണതാണെന്ന് മനസിലാക്കാതെ ചിലർ ഇയാളുടെ ചുറ്റും നിന്ന് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
Also read : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് കലാകാരന്‍ മരിച്ചു, മരിച്ചതാണെന്ന് അറിയാതെ കാണികളുടെ പ്രോത്സാഹനം
ഷാജഹാൻപൂരിലെ ഗോകുൽപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കലനിൽ വച്ചായിരുന്നു വിവാഹച്ചടങ്ങ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിന്‍റെ മൃതദേഹം ഇറ്റാ ജില്ലയിലെ രാജാ റാംപൂരിൽ എത്തിച്ചു.