കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും പ്രതിഷേധം - thiruvananthapuram mayor
🎬 Watch Now: Feature Video
കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. രാവിലെ പ്രകടനമായെത്തിയ പ്രവർത്തകർ കോർപ്പറേഷന് ഗേറ്റിനുള്ളിൽ കടന്നു. ഓഫിസിനുള്ളിലേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. വനിത പ്രവർത്തകർ ഉൾപ്പെടെയാണ് പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്‌ത പ്രവർത്തകരെ സ്റ്റേഷനിലേക്ക് മാറ്റുന്ന പൊലീസ് വാഹനത്തിനു മുന്നിലും പ്രതിഷേധം നടന്നു.
Last Updated : Feb 3, 2023, 8:33 PM IST