കോഴിക്കോട് പട്ടാപ്പകല്‍ പേര് ചോദിച്ച് മര്‍ദ്ദനം; ഇരുകൈകളും തകര്‍ന്ന യുവാവിന്‍റെ പരാതിയില്‍ മൗനം പാലിച്ച് പൊലീസ് - calicut attack

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 27, 2023, 5:34 PM IST

കോഴിക്കോട്: പെരുമണ്ണയില്‍ പട്ടാപ്പകല്‍ യുവാവിന് നേരെ ആക്രമണം. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ യുവാവ്  പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കി. പെരുവയല്‍ കീഴ്‌മാട് സ്വദേശി ശിഹാബുദ്ദീനാണ് മര്‍ദനത്തിന് ഇരയായത്. ബുധനാഴ്‌ചയാണ് (നവംബര്‍ 23)  കേസിനാസ്‌പദമായ സംഭവം. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശിഹാബുദ്ദീനെ രണ്ട് പേര്‍ ചേര്‍ന്ന് റോഡില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ശിഹാബുദ്ദീന്‍ ആണോയെന്ന് ചോദിച്ച് കൈയില്‍ കരുതിയിരുന്ന ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. മര്‍ദനത്തില്‍ ശിഹാബുദ്ദീനിന്‍റെ ഇരുകൈകള്‍ക്കും പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് നിലത്ത് വീണ യുവാവിനെ ഇരുവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു. ആക്രമണത്തിന് പിന്നാലെ ശിഹാബുദ്ദീന്‍റെ മൊബൈല്‍ ഫോണും അക്രമികള്‍  കൊണ്ടുപോയി.  മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ശിഹാബുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികളെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ലെന്നും ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ശിഹാബുദ്ദീന്‍റെ ബന്ധുക്കള്‍ പറയുന്നു. ഗുണ്ട ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഉണ്ടായതെന്നും പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. അടിയന്തരമായി പ്രതികളെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.  

also read: ഭൂമി തർക്കം; കർഷകനെ ആറംഗ അക്രമി സംഘം കൊലപ്പെടുത്തി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.