Wild Elephant Attack | കട തകർത്ത് അരിയും പച്ചക്കറിയും തിന്നുന്ന കാട്ടാനകൾ, വീഡിയോ - കാട്
🎬 Watch Now: Feature Video
ചാമരാജനഗർ: കർണാടകയിലെ പുനെജന്നൂര്‍, ചാമരാജനഗര്‍, ആസന്നൂര്‍ എന്നിവിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം. ആനകൾ കാടുവിട്ടിറങ്ങി ദേശീയപാതയോട് ചേർന്നുളള കടകൾ നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ആസന്നൂറിൽ പലചരക്ക് കടകൾ തകർത്ത് ആന പച്ചക്കറിയും അരിയും തിന്നുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കടയുടെ ഷട്ടർ തകർത്ത് പഴവും പച്ചക്കറികളും കഴിക്കുന്നതും പ്രദേശവാസികളിൽ ചിലർ ആനയെക്കണ്ട് ശബ്‌ദംവച്ച് തുരത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് മുൻപ് ജൂലൈ 30ന് ആസന്നൂർ ദേശീയപാതയിൽ സത്യമംഗലം - മൈസുരു റൂട്ടിലോടുന്ന ബസ് തടഞ്ഞ കാട്ടാന യാത്രക്കാരെ ഭയപ്പെടുത്തിയിരുന്നു.
കരിമ്പ് കൊണ്ടുവരുന്ന ട്രക്ക് ആണെന്ന ധാരണയിലായിരുന്നു ആന ബസ് തടഞ്ഞത്. അല്ലെന്ന് മനസിലായതോടെ ആന പിന്നീട് വഴി മാറികൊടുക്കുകയായിരുന്നു.
ഈ മേഖലയില്‍ ദിനം പ്രതി കാട്ടാന ശല്യം വർധിക്കുന്നതില്‍ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.