പുകപരിശോധന കേന്ദ്രത്തിന് 5000 കൈക്കൂലി; ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് നല്‍കി വിജിലന്‍സ്, എംവിഐയും ഏജന്‍റും അറസ്റ്റിൽ - തൃപ്രയാർ കെെക്കൂലി കേസ്

🎬 Watch Now: Feature Video

thumbnail

By

Published : Jul 31, 2023, 6:52 PM IST

Updated : Jul 31, 2023, 7:00 PM IST

തൃശൂര്‍: തൃശൂരില്‍ കെെക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറും ഏജന്‍റും വിജിലന്‍സിന്‍റെ പിടിയില്‍. തൃപ്രയാർ സബ്.ആര്‍.ടി ഓഫിസിലെ (thriprayar sub rto office ) മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോര്‍ജ് സി.എസ്, ഏജന്‍റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ (31/07/2023) തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ്‌ ഗ്രൗണ്ടിൽ വച്ചാണ് ഇവരെ കയ്യോടെ പിടികൂടിയത്. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാന്‍ ആണ് ഇരുവരും കെെക്കൂലി വാങ്ങിയത്. പരാതിക്കാരന്‍ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് പറയുകയായിരുന്നു. പണം 'യു ടേണ്‍' ഡ്രെെവിങ് സ്കൂളിലെ ജീവനക്കാരന്‍ അഷ്‌റഫിന്‍റെ കയ്യില്‍ ഏൽപ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. ഇതോടെ ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്‍റായ അഷ്‌റഫ്‌ സ്വീകരിക്കുന്ന സമയം വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. കേസില്‍ എം.വി.ഐ ക്കെതിരെ കാള്‍ റെക്കോര്‍ഡ്‌സ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.

Last Updated : Jul 31, 2023, 7:00 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.