thumbnail

By ETV Bharat Kerala Team

Published : Aug 24, 2023, 10:52 PM IST

ETV Bharat / Videos

VD Satheesan Questions targeting CM: മാസപ്പടിയും എഐ ക്യാമറയും ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങളുമായി വിഡി സതീശന്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് (Opposition Leader) വിഡി സതീശൻ (VD Satheesan). പുതുപ്പള്ളിയിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കാനിരിക്കെയായിരുന്നു വിഡി സതീശന്‍ ചോദ്യങ്ങൾ ഉയർത്തിയത്. മാസപ്പടി വിവാദത്തില്‍ (Monthly Quota Controversy) അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്, റോഡിലെ ക്യാമറ പദ്ധതിയില്‍ (AI Camera Project) അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്, കെ ഫോണ്‍ (K Fone) അഴിമതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്, കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്, ലൈഫ് മിഷന്‍ (Life Mission) അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വം ഇല്ലേ, പാര്‍ട്ടിയാണോ കോടതി?, പാര്‍ട്ടിക്കാരുള്‍പ്പെട്ട കേസുകള്‍ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്?, ഓണക്കാലത്ത് ജനജീവിതം ദുസഹമാക്കിയതില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലേ? എന്നീ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടായി ചോദിച്ചത്. മറുപടി പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദിയാണെന്നാണ് അതിനര്‍ഥമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം കുടുംബത്തിനെതിരെ ആരോപണം വന്നിട്ടുപോലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Also Read: CM Pinarayi Vijayan In puthuppally 'പുതുപ്പള്ളി ശ്രദ്ധാകേന്ദ്രം, ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തയുണ്ടാക്കും': മുഖ്യമന്ത്രി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.