വേനല്‍ കടുത്തു; ജലാശയങ്ങള്‍ അപ്രത്യക്ഷമാകുന്നു; ഓര്‍മയായി വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും - വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
🎬 Watch Now: Feature Video
ഇടുക്കി: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ദിവസം തോറും വിവിധ ജലാശയങ്ങള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് സജീവമായി നയന മനോഹര കാഴ്‌ചയൊരുക്കിയിരുന്ന ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും ഓര്‍മയാവാന്‍ തുടങ്ങിയിരിക്കുകയാണ്. മുണ്ടക്കയം കുമളി പാതയിലാണ് ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്.
തേക്കടിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ഇവിടം. എന്നാല്‍ കടുത്ത വേനലില്‍ വരണ്ടുണങ്ങിയിരിക്കുകയാണ് ഈ വെള്ളച്ചാട്ടം. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിതയ്‌ക്ക് മങ്ങലേറ്റതോടെ സഞ്ചാരികള്‍ എത്താതായതാണ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായത്.
also read: വിസ്‌മയിപ്പിച്ച് ആനചാടിക്കുത്ത് വെള്ളച്ചാട്ടം ; അവധി ദിനങ്ങള്‍ ആഘോഷമാക്കി സഞ്ചാരികൾ
മഴക്കാലത്ത് മനോഹരിയായി നിറഞ്ഞൊഴുകുന്ന ഈവിടം നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്. ഈ മേഖലയില്‍ പീരുമേട് പഞ്ചായത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതികളെല്ലാം നടപ്പിലായാല്‍ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. മാത്രമല്ല അത്തരം പദ്ധതികള്‍ മേഖലയ്‌ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും വിലയിരുത്തുന്നത്.
also read: നിറഞ്ഞൊഴുകി അതിരപ്പിള്ളി, ഒഴുകിയെത്തി സഞ്ചാരികൾ; മനം മയക്കും ദൃശ്യങ്ങൾ