അയ്യപ്പ ദർശനത്തിനായി കേന്ദ്രമന്ത്രി എൽ മുരുകൻ ശബരിമലയിൽ - എൽ മുരുകൻ ശബരിമലയിൽ
🎬 Watch Now: Feature Video
Published : Jan 17, 2024, 4:34 PM IST
പത്തനംതിട്ട: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമലയിൽ ദർശനം നടത്തി. ഇന്ന് (ജനുവരി 17) രാവിലെ 9ന് ആണ് അദ്ദേഹം സന്നിധാനത്തെത്തി ദൽശനം നടത്തിയത്. 13 അംഗം സംഘമാണ് മന്ത്രിക്കൊപ്പം ദർശനത്തിനായി ശബരിമലയിൽ എത്തിയത്. സംഘം ഇന്നലെ വൈകീട്ടോടെ പമ്പയിൽ എത്തിയിരുന്നു. ദർശനം കഴിഞ്ഞ് 11 മണിയോടെയാണ് അദ്ദേഹം സന്നിധാനത്തു നിന്ന് മടങ്ങിയത്. സന്നിധാനത്ത് ഇന്നും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ജനുവരി 15ന് മകരവിളക്ക് ദർശിച്ച് ആയിരക്കണക്കിന് ഭക്തരാണ് മലയിറങ്ങിയത്. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് മുൻകൂട്ടി കണ്ട് സർക്കാരും ദേവസ്വം ബോർഡും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ശബരിമലയിൽ നിന്നും 3870 പേരാണ് മകരജ്യോതി ദർശനത്തിനായി എത്തിയത്. ഇതിൽ 1641 പേർ മകരജ്യോതി ദർശനത്തിന് മുന്നേ മടങ്ങിയിരുന്നു. 6340 ഭക്തരാണ് പുല്ലുമേട്ടിൽ എത്തിയത്. ഇതിൽ കോഴിക്കാനം വഴി 1289 പേരും, സത്രം വഴി 2822 പേരും എത്തിയിട്ടുണ്ട്. തിരുവാഭരണ ദർശനം നാളെ (ജനുവരി 18) വരെ ഒരുക്കിയിട്ടുണ്ട്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്.