Truck Collides With Tata Magic Tinsukia അസമിൽ ട്രക്കും ടാറ്റ മാജിക്കും കൂട്ടിയിടിച്ച് അപകടം : 7 മരണം, 12 പേർക്ക് പരിക്ക് - Tinsukia Accident

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 6, 2023, 4:15 PM IST

ടിൻസുകിയ : അസമിൽ ട്രക്കും ടാറ്റ മാജിക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ (Truck Collides with Tata Magic) അപകടത്തിൽ ഏഴ് പേർ മരിച്ചു. ടിൻസുകിയ (Tinsukia Accident) ജില്ലയിലെ കകോപഥറിൽ ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദുംദുമയിലെ ആഴ്‌ചച്ചന്തയിൽ നിന്ന് ടിൻസുകിയയിലെ ദിരക് സോൻജൻ ഗ്രാമത്തിലേയ്‌ക്ക് വരികയായിരുന്ന ടാറ്റ മാജിക്കിൽ അരുണാചൽ പ്രദേശ് ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തതായി അഡിഷണൽ പൊലീസ് സൂപ്രണ്ട് ബിഭാസ് ദാസ് അറിയിച്ചു. ടിൻസുകിയ സ്വദേശികളായ ബിനിത ബറുവ, റിന ഗോഗോയ്, മിഹിധർ നിയോഗ്, പബെൻ മാരൻ, കുലൈ മേഷ്, പല്ലവി ദഹോട്ടിയ എന്നിവരാണ് മരിച്ചത്. അതുൽ ഗൊഗോയ്, ബുരൻജിത് മാരൻ, ജോനാലി മാരൻ, ബികാഷ് നിയോഗ്, ഗോലേശ്വർ മാരൻ, മോണോ മാരൻ, യശോദ മാരൻ, ലക്ഷ്‌മിമണി മാരൻ, എലത മാരൻ, പിങ്കി മാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ദിബ്രുഗഡ് അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.