ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമം, കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു; നാട്ടികയില്‍ രണ്ട് പേര്‍ മരിച്ചു - നാട്ടിക

🎬 Watch Now: Feature Video

thumbnail

By

Published : Apr 27, 2023, 10:01 AM IST

തൃശൂര്‍ : നാട്ടികയില്‍ ദേശീയപാത 66 ല്‍ വാഹനാപകടം. ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.

ഇന്ന് (ഏപ്രില്‍ 27) പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിക സെന്‍ററിന് സമീപത്ത് വച്ചായിരുന്നു അപകടം. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയെത്തിയ സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരായിരുന്നു അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. 

കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ ഒരു വശം ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. വലപ്പാട് പൊലീസ് സ്ഥലത്തെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.

Also Read : രണ്ട് മാസത്തിനിടെ 14 അപകടങ്ങൾ, നാല് ജീവഹാനി ; മരണച്ചുഴിയായി ബൈസൺവാലി ചൊക്രമുടി റോഡ്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.