ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട പെൺകുട്ടിയെ പീഡിപ്പിയ്ക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ - accused arrested
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/14-01-2024/640-480-20504181-thumbnail-16x9-rape.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 14, 2024, 8:44 AM IST
ഇടുക്കി: ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്‌മായിലിനെയാണ് നെടുംകണ്ടം പൊലിസ് അറസ്റ്റ് ചെയ്‌തത് (Tried To Molest A Minor Girl). പെൺകുട്ടിയോട് തുടർച്ചയായി ചാറ്റ് ചെയ്‌ത് ഇയാൾ സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് മുഹമ്മദ് ഇസ്‌മായിൽ നെടുംകണ്ടം സ്വദേശിയായ 14 വയസുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപെട്ടത്. തുടർന്ന് തുടർച്ചയായി മെസേജ് അയച്ചു. പിന്നീട് കഴിഞ്ഞ ദിവസം മലപ്പുത്ത് നിന്ന് നെടുംകണ്ടത് എത്തിയ ഇയാൾ, പെൺകുട്ടിയെ തന്ത്ര പൂർവ്വം വിളിച്ചു വരുത്തുകയും സമീപ മേഖലയിലെ ആളൊഴിഞ്ഞ മലമുകളിൽ എത്തിയ്‌ക്കുകയും പീഡിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയുമായിരുന്നു. ഇതേ സമയം കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നെടുംകണ്ടം പൊലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം തിരൂർ മേഖലയിൽ സൗണ്ട് ആൻഡ് ലൈറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നെടുംകണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.