താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു ; ഗതാഗത തടസം
🎬 Watch Now: Feature Video
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ (thamarassery churam kozhikode) ഇന്ന് രാവിലെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ നാല്, അഞ്ച് വളവുകൾക്കിടയിൽ റോഡിന് കുറുകെയാണ് മരം കടപുഴകി വീണത് (tree falls on thamarassery churam kozhikode). ഇന്ന് (നവംബർ 12) രാവിലെ എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ആർക്കും അപകടത്തിൽ പരിക്കില്ല. അവധി ദിനം ആയതിനാൽ ടൂറിസ്റ്റുകളുടേത് ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്ന് പോയിരുന്നു. എന്നാൽ ഏതെങ്കിലും വാഹനത്തിന് മുകളില്‍ മരം വീഴാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. റോഡിന് കുറുകെ മരം വീണതോടെ ചുരത്തിൽ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞ് കൽപ്പറ്റയിൽ (Kalpetta) നിന്നും അഗ്നിരക്ഷ സേനാംഗങ്ങളും ചുരം സംരക്ഷണ സമിതി അംഗങ്ങളും എൻആർഡിഎഫ് (NRDF) അംഗങ്ങളും സ്ഥലത്തെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. Also read: വയനാട്ടിൽ കനത്ത മഴയും കാറ്റും; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്