ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം വീണു; രണ്ട് പേർക്ക് പരിക്ക് - tree branch fell on a moving bike

🎬 Watch Now: Feature Video

thumbnail

By

Published : May 9, 2023, 11:56 AM IST

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം വീണ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ ബെംഗളൂരുവിൽ ശ്രീനഗറിലെ ബസവനഗുഡിയിൽ ജലഗേരമ്മ ക്ഷേത്രത്തിന് എതിർവശത്തുള്ള അലവള്ളി പ്രധാന റോഡിലാണ് മരത്തിന്‍റെ ശിഖരം വീണത്. അപകടത്തിൽ പരിക്കേറ്റ മീനാക്ഷിയേയും ഒപ്പമുണ്ടായിരുന്ന ആളെയും ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിൽ കനത്ത മഴയാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മഴ നാശനഷ്‌ടം സൃഷ്‌ടിച്ചു. അതിനിടെയാണ് റോഡരികിലെ മരത്തിന്‍റെ വലിയ ശിഖരം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് വീണത്. മഴക്കാലമായതിനാൽ റോഡരികിലെ ദുർബലമായ ഇത്തരം മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലാത്തപക്ഷം ഇത്തരം അപകടങ്ങൾ വർധിക്കും. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചുള്ള റോഡ് ഷോയ്‌ക്കായി റോഡരികിൽ ഉണ്ടായിരുന്ന രണ്ട് കിലോമീറ്ററോളം മരക്കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഇത്തരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. അധികൃതരുടെ നിരുത്തരവാദിത്തമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു. 

Also read : ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് മഴ ശക്തിപ്പെടും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാൻ നിർദേശം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.