Karnataka | തടാകത്തിൽ മുങ്ങിത്താഴ്‌ന്ന യുവതിയെ രക്ഷപ്പെടുത്തി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ, സമയോചിത ഇടപെടലിന് അംഗീകാരം - തടാകത്തിൽ ചാടിയ യുവതി വീഡിയോ
🎬 Watch Now: Feature Video
ബെംഗളൂരു : കർണാടകയിൽ തടാകത്തിൽ ചാടിയ യുവതിയെ ട്രാഫിക് പൊലീസ് കോൺസ്‌റ്റബിൾ രക്ഷപ്പെടുത്തി. ബെലഗാവി ജില്ലയിലെ അശോക് സർക്കിളിന് സമീപമാണ് സംഭവം. ബൈലഹോംഗല താലൂക്കിലെ താമസക്കാരിയായ ശിവലീല പർവത ഗൗഡ (42) ആണ് തടാകത്തിലേയ്‌ക്ക് ചാടിയത്. പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കാശിനാഥ് ഇറഗർ ആണ് യുവതിയെ തടാകത്തിൽ ഇറങ്ങി രക്ഷിച്ചത്. യുവതി മുങ്ങി താഴുന്ന വിവരം ട്രാഫിക് പൊലീസിനെ സംഭവം കണ്ടുനിന്നവർ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കാശിനാഥ് സ്ഥലത്തെത്തി വെള്ളത്തിലേക്കിറങ്ങി യുവതിയെ കരയിലേയ്‌ക്ക് വലിച്ചുകയറ്റി. ശിവലീലയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാഫിക് പൊലീസ് ഓഫിസർ കാശിനാഥിന്‍റെ സമയോചിതവും സാഹസികവുമായ ഇടപെടലിനെ ബെലഗാവി സിറ്റി പൊലീസ് കമ്മിഷണർ സിദ്ധരാമപ്പ അഭിനന്ദിക്കുകയും 5,000 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ മെഡലിന് കാശിനാഥിന്‍റെ പേര് ശുപാർശ ചെയ്യുമെന്നും കമ്മിഷണർ അറിയിച്ചു.
also read : Uttar Pradesh | സഹോദരങ്ങൾ ഉൾപ്പടെ 5 കുട്ടികൾ മുങ്ങിമരിച്ചു ; അപകടം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോള്‍