Tiger Presence In Vandiperiyar വണ്ടിപെരിയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം, കാൽപ്പാടുകൾ കണ്ടെത്തി, ഗർജനം കേട്ടതായി നാട്ടുകാർ - Tiger in idukki

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 9, 2023, 3:43 PM IST

ഇടുക്കി : വണ്ടിപെരിയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം (Tiger presence in Vandiperiyar). കടുവയുടേതിന് സമാനമായ കാൽപാടുകൾ വനം വകുപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് 56 ആം മൈലിന് സമീപം (Tiger near the 56th mile Region) ദേശീയ പാതയോട് ചേർന്നുള്ള പ്രദേശത്ത് നാട്ടുകാർ കടുവയെ കണ്ടത്. പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടി കൂടിന് സമീപം കടുവ എത്തിയിരുന്നു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവ വലിയ ശബ്‍ദത്തിൽ തുടർച്ചയായി ഗർജിക്കുകയും ചെയ്‌തെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വന പാലകർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ മേഖലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടികുടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലയിൽ കടുവ ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിൽ വനം വകുപ്പിന്‍റേത് അനങ്ങാപ്പാറ നയമാണെന്ന ആക്ഷേപം പൊതുജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. വളർത്ത് മൃഗങ്ങൾക്ക് നേരെ വന്യജീവി ആക്രമണം തുടർന്നാൽ ശക്തമായ സമരപരിപാടികൾ വനം വകുപ്പ് ഓഫിസിന് മുന്നിൽ നടത്തുമെന്ന് തോട്ടം മേഖലയിലെ തൊഴിലാളികൾ ആഹ്വാനം ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.