തൃശൂര്‍ മുണ്ടത്തിക്കോട് വീട്ടില്‍ മോഷണം; 7 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു - വീട്ടില്‍ മോഷണം പണം കവര്‍ന്നു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 13, 2024, 9:17 PM IST

തൃശൂര്‍ : തൃശൂര്‍ മുണ്ടത്തിക്കോട് വീട്ടില്‍ മോഷണം. 7 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു ( Theft in Home Thrissur ). തൃശൂര്‍ മുണ്ടത്തിക്കോട് തയ്യൂർ സ്വദേശി സുരേഷിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു (7 Pawan Gold and  5,0000 Rupee Were Stolen) . ഇന്നലെ ( ജനുവരി 12 ) രാത്രി ആയിരുന്നു മോഷണം നടന്നത്. വീട്ടുകാർ ഇന്നലെ മാളയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്‌ടാവ് വീട്ടില്‍ കയറിയത്. ഇന്ന് ഉച്ചയോടെ സുരേഷും ഭാര്യയും തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് പൊളിച്ച് വാതിലുകള്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.
ഇതോടെ സുരേഷും ഭാര്യയും അകത്ത് കയറി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും, പണവും നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ മെഡിക്കൽ കോളേജ് പൊലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് 
അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.