VIDEO | തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയില്‍; കാണികള്‍ ആവേശക്കൊടുമുടിയില്‍ - thechikottukavu ramachandran thrissur news
🎬 Watch Now: Feature Video
തൃശൂര്‍: ആവേശം കൊടുമുടികയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ. നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് ഇത്തവണ രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിന്‍റെ ഭാഗമാകുന്നത്. പൂരനഗരിയിലേക്കുള്ള ആനയുടെ എഴുന്നള്ളത്ത് രാജകീയമായിരുന്നു.
ALSO READ | തൃശൂര്‍ പൂരം; തിടമ്പേറ്റി ഗജസാമ്രാട്ട് തെച്ചിക്കോട്ട് രാമചന്ദ്രന്‍, ആരവങ്ങളില്‍ ലയിച്ച് പൂരനഗരി
നാലുവർഷം മുന്‍പ് പൂരത്തലേന്ന് വിളംബരം നടത്തി മടങ്ങാനുള്ള നിയോഗം മാത്രമുണ്ടായിരുന്ന ആന, ഇത്തണ തിടമ്പേറ്റി പൂരത്തിനെത്തിയത് ആരാധകരുടെ ആഹ്ളാദം ഇരട്ടിച്ചു. കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽ നിന്ന് പൂരം പുറപ്പെട്ടതോടെ പുരുഷാരം പിന്നാലെക്കൂടി. പൂരനഗരിയിൽ എത്തിയതോടെ ആവേശം അലകടലായി.
ALSO READ | തൃശൂര്‍ പൂരം: വിളംബരമറിയിക്കാന്‍ ഇത്തവണയും എറണാകുളം ശിവകുമാര്‍; തയ്യാറെടുപ്പില്‍ കൊമ്പന്‍
തേക്കിൻകാടിന്‍റെ വിവിധ ഭാഗങ്ങളിൽ പൂരത്തിൽ അലിയുകയായിരുന്നവർ തെച്ചിക്കോട് രാമചന്ദ്രന്‍റെ അടുത്തേക്ക് ഒഴുകിയെത്തി. ആർപ്പുവിളികളോടെ ജനം അടുത്തുകുടിയപ്പോൾ ഗജവീര പ്രൗഡിയിൽ രാമചന്ദ്രൻ നിലയുറപ്പിച്ചു. 2019ലാണ് ഇതിനുമുന്‍പ് ഈ ആന പൂരത്തിന്‍റെ ഭാഗമായത്. അന്ന് പൂരവിളംബരം അറിയിക്കാനാണ് എത്തിയത്.
ALSO READ | പൂരത്തിനൊരുങ്ങി തൃശൂർ; ചമയ പ്രദർശനത്തിന് തുടക്കം