VIDEO| എറിഞ്ഞിടാൻ ഷഹീൻ അഫ്രീഡി, അടിച്ചുതകർക്കാൻ രോഹിത്.. താരങ്ങളുടെ പരിശീലനം കാണാം - ഇന്ത്യ
🎬 Watch Now: Feature Video
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിനിറങ്ങി ഇന്ത്യ പാകിസ്ഥാന്‍ ടീമുകള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. ഇരു ടീമിലെയും പ്രധാന താരങ്ങളെല്ലാം മണിക്കൂറുകള്‍ നീണ്ട പരിശീലന സെഷനില്‍ പങ്കെടുത്തു. രാവിലെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം കഴിഞ്ഞതിന് ശേഷമാണ് പാകിസ്ഥാന്‍ എത്തിയത്. ഒക്‌ടോബര്‍ 23നാണ് ഇരുടീമുകളും മുഖാമുഖം വരുന്ന പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുക. മഴഭീഷണിയുണ്ടെങ്കിലും മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ പൂര്‍ണമായും വിറ്റുതീര്‍ന്നിട്ടുണ്ട്.
Last Updated : Feb 3, 2023, 8:29 PM IST