ലഹരി പരിശോധനക്കെത്തിയ എക്‌സൈസ് അധികൃതരെ ആക്രമിച്ചു, പിന്നാലെ കൈത്തണ്ട മുറിച്ച് പ്രതി - കോഴിക്കോട് കൊയിലാണ്ടി
🎬 Watch Now: Feature Video
കോഴിക്കോട് : ലഹരിമരുന്ന് പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്‌തീൻ എന്നയാളാണ് എക്സൈസ് അധികൃതരെ ആക്രമിച്ചത്. ഇയാളുടെ പക്കൽ നിന്ന് കഞ്ചാവും ഹാൻസും എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇയാളുടെ താമസ സ്ഥലത്തെത്തിയ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ് എ കെ, ഷിജു ടി, രാകേഷ് ബാബു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെയും ചികിത്സയ്‌ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്വയം മുറിവേൽപ്പിച്ച പ്രതിയേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ALSO READ : Drug arrest| കൊച്ചിയിൽ മയക്കുമരുന്നും എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നും എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ കൊച്ചിയിൽ പിടിയിലായത്. വരാപ്പുഴ പുത്തൻ പുരയ്ക്കൽ പവിൻ ദാസ്, കരിങ്ങാംതുരുത്ത് കൊങ്ങോർപ്പിള്ളി രജനി ഭവനിൽ വി അനന്തകൃഷ്‌ണൻ എന്നിവരെയാണ് ഡിസ്ട്രിക്‌ട് ആന്‍റി നർകോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും, വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്നും 6.6 ഗ്രാം എംഡിഎംഎയും (MDMA), എയർ പിസ്റ്റളും, തിരകളും, 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. എറണാകുളം ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൂത്തകുന്നം ഭാഗത്ത് നിന്ന് ഇവർ അറസ്റ്റിലാകുന്നത്. 40 വെടിയുണ്ടകൾ, രാസലഹരി പൊടിയ്ക്കാനുപയോഗിക്കുന്ന ബ്ലെയ്‌ഡ്, തൂക്കാനുള്ള ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തിരുന്നു.