Rahul Gandhi| 'ജനാധിപത്യം മരിച്ചിട്ടില്ല, നീതിപീഠത്തിലുള്ള വിശ്വാസം ഉറച്ചു'; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് വയനാട് ജനത - രാഹുല്‍ ഗാന്ധി
🎬 Watch Now: Feature Video
വയനാട്: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരമാവധി ശിക്ഷയ്‌ക്ക് സ്റ്റേ നല്‍കികൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് വയനാട്ടുകാര്‍. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തിക്കേസിലുണ്ടായ സ്‌റ്റേ ലഭിച്ചതില്‍ ജനാധിപത്യ വിശ്വാസികളായ എല്ലാവര്‍ക്കും വലിയ സന്തോഷമാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസുകാരെ സംബന്ധിച്ച് ഇത് ശുഭകരമായ തുടക്കമാണ്. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ വിധി, അടുത്ത തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു വിധിയായതുകൊണ്ടുതന്നെ ഇത് മോദിക്കെതിരെയും അവരുടെ ഗൂഢാലോചനയ്‌ക്കെതിരെയുമുള്ള വിധിയാണെന്ന് വയനാട് നിവാസിയായ വിനോദ് കുമാര്‍ പറഞ്ഞു. പരമോന്നത നീതിപീഠത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ലോട്ടറി വില്‍പനശാല ഉടമ ഗോവിന്ദന്‍കുട്ടി പ്രതികരിച്ചു. മതേതരത്വത്തിന്‍റെ രാജകുമാരനായ രാഹുല്‍ഗാന്ധിക്ക് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്നും രാജ്യം ഈ വിധിക്കായി പ്രാര്‍ത്ഥനയോടെയായിരുന്നു ഇരുന്നതെന്നും പ്രദേശവാസിയായ ഫൈസല്‍ പറഞ്ഞു. ജനാധിപത്യം മരിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാക്കാമെന്ന് അബ്‌ദുല്‍ സത്താറും പ്രതികരിച്ചു. അതേസമയം വെള്ളിയാഴ്‌ച കേസ് പരിഗണിക്കവെ ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്‌തത്. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.