Students Crying in Teachers Farewell | അധ്യാപകന്‍റെ യാത്രപറച്ചിലിൽ ഉള്ളുപിടഞ്ഞ് തേങ്ങി കുരുന്നുകള്‍ ; ഉലഞ്ഞ് സയീദ് - അധ്യാപകന്‍റെ യാത്ര പറച്ചിലിൽ വെെകാരിക രംഗങ്ങള്‍
🎬 Watch Now: Feature Video
Published : Oct 7, 2023, 6:21 AM IST
തൃശ്ശൂര്‍ : ചാവക്കാട് തിരുവത്ര സ്വദേശി കെഎം സയീദ് വിദ്യാർത്ഥികള്‍ക്ക് അത്രമേല്‍ പ്രിയങ്കരനായ അധ്യാപകനായിരുന്നു. സ്‌കൂളിലെ കായിക അധ്യാപകന്‍ വിദേശത്തേക്ക് പോകുന്നു എന്നറിഞ്ഞതോടെ കുരുന്നുകള്‍ക്ക് സഹിക്കാനായില്ല. അവര്‍ പൊട്ടിക്കരഞ്ഞു (Teacher Relieving In School Students Getting Emotional). അത് കണ്ടുസഹിക്കാനാകാതെ അധ്യാപകനും കണ്ണീരണിഞ്ഞു. തൃശ്ശൂര്‍ പുന്നയൂർ അകലാട് എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് വെെകാരിക രംഗങ്ങള്‍ക്ക് ഇടമായത്. ഇതിന്‍റെ വീഡിയോ ആരോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തതോടെ സംഭവം വെെറലായി. യുവ അധ്യാപകന്‍ ജോലിയ്‌ക്കായി വിദേശത്തയ്ക്ക് പോകുന്നുവെന്നറിഞ്ഞതോടെ ക്ലാസ് മുറികളിലും സ്‌കൂൾ വരാന്തകളിലും വലിപ്പച്ചെറുപ്പമില്ലാതെ വിദ്യാർത്ഥികള്‍ ചിതറിനിന്ന് തേങ്ങി (Students Crying in Teachers Farewell). അഞ്ഞൂറോളം വിദ്യാർഥികളുള്ള ഈ സ്‌കൂളിലെ മുഴുവൻ കുട്ടികള്‍ക്കും സയീദ് അധ്യാപകനെന്നതിലുപരി രക്ഷിതാവും, സഹോദരനും, സുഹൃത്തുമൊക്കെയായിരുന്നു. അങ്ങനെയാണ് അധ്യാപക വിദ്യാർത്ഥി ആത്മ ബന്ധത്തിന്‍റെ അപൂർവമായൊരു കാഴ്‌ചയ്ക്ക് വിദ്യാലയം സാക്ഷിയാകാന്‍ ഇടയായത്. ക്ലാസിലെത്തി യാത്ര പറയാൻ സയീദ് ഏറെ പണിപ്പെട്ടു. അധ്യാപകര്‍ വിദ്യാർത്ഥികളെ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്നതിന്‍റെ ഉത്തമ ദൃഷ്‌ടാന്തമാണ് ഈ വീഡിയോ.
TAGGED:
Teacher Relieving In School