Sriraksha Tapioca Farming idukki | കര്‍ഷകര്‍ക്ക് രക്ഷയായി ഇനി 'ശ്രീരക്ഷ'; കപ്പ കൃഷി പരീക്ഷണം വന്‍ വിജയം - kerala news updates

🎬 Watch Now: Feature Video

thumbnail

By

Published : Aug 19, 2023, 6:18 PM IST

ഇടുക്കി:പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ വേറിട്ട കപ്പ കൃഷിയില്‍ (Tapioca Farming) നൂറുമേനി വിളവുമായി രാജാക്കാട് സ്വദേശി കീലത്ത് ബിനോയ് (Binoy). തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീരക്ഷ കപ്പയുടെ പരീക്ഷണ കൃഷിയിലാണ് ബിനോയിക്ക് നൂറുമേനി വിളവ് ലഭിച്ചത്. ശാന്തന്‍പാറ ബാപ്പുജി കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് ഒരേക്കര്‍ സ്ഥലത്ത്  ബിനോയ് കൃഷിയിറക്കിയത്. മൊസൈക്ക് വൈറസിനെ പ്രതിരോധിക്കാന്‍ പ്രത്യേക കഴിവുള്ള ഈ കപ്പയ്‌ക്ക് ധാരാളം വിളവ് നല്‍കാനും കഴിയും. ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്‌താല്‍ ഏകദേശം 130 ടണ്‍ വരെ വിളവ് ലഭിക്കും. സാധാരണ കപ്പ കൃഷി ചെയ്‌താല്‍ ഒരു ചെടിയില്‍ നിന്ന് ലഭിക്കുന്നത് എട്ട് കിലോഗ്രാം വിളവാണെങ്കില്‍ ശ്രീരക്ഷ കപ്പയില്‍ നിന്ന് ലഭിക്കുക 13 മുതല്‍ 15 കിലോഗ്രാമാണ്. മാത്രമല്ല സൂക്ഷിപ്പ് കാലാവധി കൂടിയ ഇത്  8 മുതൽ 9 മാസം കൊണ്ട് വിളവെടുപ്പിന് പാകമാവും. 60 സെന്‍റീമീറ്റര്‍ വരെ നീളവും 10 സെന്‍റീമീറ്റര്‍ വരെ വ്യാസവും ഉള്ള കിഴങ്ങുകളാണ് ശ്രീരക്ഷയുടെ പ്രത്യേകത. കേരളത്തില്‍ ഇതുവരെയും ചെയ്യാത്ത കൃഷി വന്‍ വിജയമായതോടെ അത്യുത്‌പാദന ശേഷി കൂടിയ ഈ ഇനം കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ശാന്തൻപാറ ഐസിഎആർ (Indian Council of Agricultural Research) കൃഷി വിജ്ഞാന കേന്ദ്രം. കപ്പയുടെ തണ്ട് ലഭിക്കുന്ന മുറയ്‌ക്ക് ജില്ലയിലെ കൂടുതല്‍ കര്‍ഷകരിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ പറഞ്ഞു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.