False alarm: മുംബൈയിലെ ട്രിഡന്‍റ് ഹോട്ടലിലേത് തീപിടിത്തമല്ല, ചിമ്മിണിയിൽ നിന്നുയർന്ന പുക മാത്രമെന്ന് അഗ്‌നിശമന സേന - ട്രിഡന്‍റ് ഹോട്ടലിലേത് തീപിടിത്തമല്ല

🎬 Watch Now: Feature Video

thumbnail

By

Published : Jun 18, 2023, 2:47 PM IST

മുംബൈ : മഹാരാഷ്‌ട്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടിത്തമുണ്ടായതായി സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അഗ്‌നിശമന സേന. നരിമാൻ പോയിന്‍റിലെ ട്രിഡന്‍റ് ഹോട്ടൽ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിന്‍റെ ഫോട്ടോകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ദൃശ്യങ്ങളിലുള്ളത് തീപിടിത്തമല്ലെന്നും സ്ഥിരം മെയിന്‍റനൻസ് ഡ്രില്ലിന്‍റെ ഭാഗമാണെന്നും ചിമ്മിണിയിൽ നിന്ന് ഉയർന്ന പുകയാണ് തീപിടിത്തമായി തെറ്റിദ്ധരിച്ച് പ്രചരിക്കുന്നതെന്നും മുംബൈ അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലായ ട്രിഡന്‍റിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട കാൽനടയാത്രക്കാരൻ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. ഉടൻ തന്നെ സേനാംഗങ്ങൾ ഹോട്ടലിലെത്തി അധികൃതരുമായി അന്വേഷണം നടത്തി പരിസരം നന്നായി പരിശോധിക്കുകയും തീപിടിത്തമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും കാൽനടയാത്രക്കാരൻ തന്നത് തെറ്റായ സന്ദേശമായിരുന്നെന്ന് സേന ഉദ്യോഗസ്ഥൻ പറഞ്ഞു. 

മുംബൈയിലെ ഏറ്റവും പ്രശസ്‌തമായ ടൂറിസ്റ്റ് സ്‌പോട്ടുകളിൽ ഒന്നായ മറൈൻ ഡ്രൈവിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വിധാൻ ഭവനുൾപ്പടെ നിരവധി ഭരണനിർവഹണ കെട്ടിടങ്ങൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ജനസാന്ദ്രത കൂടിയ പ്രദേശത്താണ് അപകടം നടന്നത്.

also read : furniture warehouse caught fire | ഹൈദരാബാദിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം; ഗോഡൗണ്‍ പൂർണമായും കത്തി നശിച്ചു

ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം : ഇന്നലെ ഹൈദരാബാദിലെ വനസ്‌തലിപുരത്ത് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.