ഗവര്‍ണര്‍ക്കെതിരെ ഇടുക്കിയിലും എസ്‌എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം - എസ്‌എഫ്ഐ ഗവര്‍ണര്‍
🎬 Watch Now: Feature Video
Published : Jan 9, 2024, 2:15 PM IST
ഇടുക്കി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടുക്കിയിലും എസ്‌എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം (SFI Black Flag Protest Against Governor). തൊടുപുഴ വെങ്ങല്ലൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയില്‍ എത്തിയത്. നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ് (Governor Arif Mohammed Khan's Idukki Visit). ഇതിനിടെയാണ് ഗവര്‍ണര്‍ ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിയത്. ഗവര്‍ണറുടെ സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ജില്ലയില്‍. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിൽ സിപിഎമ്മും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു(CPM Protest Against Governor Arif Mohammed Khan). തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാര്‍ച്ച് സംഘടിപ്പിച്ചു. ഗവര്‍ണര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.