ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിയെ രക്ഷിച്ച് ആര്‍പിഎഫ് ജവാന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - Mumbai local train accidents
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17848472-thumbnail-4x3-bd.jpg)
മുംബൈ: സ്റ്റേഷനില്‍ നിന്ന് ചലിച്ച് തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ സ്‌ത്രീയ ആര്‍പിഎഫ് ജവാന്‍ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഫെബ്രുവരി 22 ന് വൈകിട്ട് 4.58 ന് മുംബൈയിലെ ബോറിവലി റെയിൽവേ സ്റ്റേഷനിൽ ദഹിസറിൽ നിന്ന് വിരാറിലേക്കുള്ള ട്രെയിനിൽ കയറാൻ പോകുകയായിരുന്നു യുവതി. എന്നാൽ ട്രെയിൻ ഓടിക്കൊണ്ടിരുന്നതിനാല്‍ കയറാന്‍ സാധിക്കാതെ യുവതി വീഴുകയും ട്രക്കിനും ട്രെയിനിനുമിടയില്‍ കുടുങ്ങുകയുമായിരുന്നു. ഇത് കണ്ട ആർപിഎഫ് ഉദ്യോഗസ്ഥൻ ഞൊടിയിടയില്‍ യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ട് സ്‌ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞു.