Kerala Liquor Policy | പുതിയ നയം മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത്, എന്ത് അഴിമതിയും നടത്താമെന്നാണ് സര്‍ക്കാര്‍ ധാരണ : രമേശ് ചെന്നിത്തല - kerala news updates
🎬 Watch Now: Feature Video
തിരുവനന്തപുരം : അഴിമതിയും മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാറിന്‍റെ പുതിയ മദ്യ നയമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തുടര്‍ ഭരണം ലഭിച്ചതോടെ ഏത് അഴിമതിയും നടത്താമെന്ന ധാരണയാണ് സര്‍ക്കാറിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍റെ പുതിയ മദ്യനയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തിന് ആവശ്യമായ ഇന്ത്യൻ നിര്‍മിത വിദേശ മദ്യം ഇവിടെ ഉത്പാദിപ്പിക്കുമെന്ന നിർദേശം അഴിമതി പ്രോത്സാഹിപ്പിക്കുന്നതാണ്. കറക്ക് കമ്പനികൾക്ക് ബ്രൂവെറികളും ഡിസ്റ്റിലറികളും നൽകാനാണ് സർക്കാർ നീക്കം. 2018 ൽ പിൻവാതിൽ വഴി നടപ്പാക്കാൻ ശ്രമിച്ച പദ്ധതി ഇപ്പോൾ മുൻ വാതിൽ വഴി നടത്തിയെടുക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. നാലുമാസം വൈകി എത്തിയ പുതിയ മദ്യ നയം വിനാശകരമാണ്. വർജനം പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ മദ്യത്തിൽ മുക്കി കൊല്ലുകയാണ്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി കള്ളിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരേ സമയം മദ്യം ലഭ്യമാക്കിയും വില കൂട്ടിയും ജനങ്ങളെ സര്‍ക്കാര്‍ പിഴിയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ലഹരി ഉപയോഗം കൂടിയതോടെ അക്രമങ്ങള്‍ വർധിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ യാതൊരുവിധ രക്ഷയുമില്ല. ആലുവയില്‍ കഴിഞ്ഞ ദിവസം അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്‌ചയുണ്ടായി. അഞ്ച് മാസമായി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണങ്ങളുമില്ല. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.