thumbnail

Puthuppally Byelection Polling officials പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു തുടങ്ങി

By

Published : Aug 20, 2023, 7:11 AM IST

Updated : Aug 20, 2023, 9:51 AM IST

കോട്ടയം : പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പുമായി (Puthuppally Byelection) ബന്ധപ്പെട്ട് പോളിങ് ജോലികൾ നിർവഹിക്കുന്നതിനായി ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ (Randomization) പൂർത്തിയായി. 6134 ജീവനക്കാരിൽ നിന്നായി 1020 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട റാൻഡമൈസേഷനിൽ തെരഞ്ഞെടുത്തിരിക്കുന്നത്. 255 പ്രിസൈഡിങ് ഓഫിസർമാർ, 255 ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർ (polling officer), 510 പോളിങ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് കണക്ക്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫിസർ, ഒരു ഫസ്റ്റ് പോളിങ് ഓഫിസർ, രണ്ട് പോളിങ് ഓഫിസർമാർ എന്നിങ്ങനെയാണുള്ളത്. ഓർഡർ എന്ന ഇ-പോസ്റ്റിങ് സോഫ്‌റ്റ്‌വെയർ മുഖേനയാണ് റാൻഡമൈസേഷൻ നടത്തിയത്. ജില്ല കലക്‌ടർ വി. വിഘ്‌നേശ്വരിയാണ് റാൻഡമൈസേഷൻ നിർവഹിച്ചത്. എഡിഎം ജി നിർമൽ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്‌ടർ എൻ സുബ്രഹ്‌മണ്യം തുടങ്ങിയവർ സന്നിഹിതരായിരുന്നു. തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച പ്രിസൈഡിങ് ഓഫിസർമാർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ഓഗസ്റ്റ് 22, 23 തീയതികളിൽ കോട്ടയം ബസേലിയോസ് കോളജിൽ നടക്കും. സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുക. എട്ടിനാണ് വോട്ടെണ്ണല്‍.

Last Updated : Aug 20, 2023, 9:51 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.