PK Kunhalikutty On Puthuppally Bypoll ജനങ്ങളെ കണ്ടാല്‍ മനസിലാവും, യുഡിഎഫ് റെക്കോഡ് ഭൂരിപക്ഷം നേടും : പികെ കുഞ്ഞാലിക്കുട്ടി - പുതുപ്പള്ളി
🎬 Watch Now: Feature Video
Published : Sep 4, 2023, 5:06 PM IST
മലപ്പുറം : പുതുപ്പള്ളിയിൽ (Puthuppally Bypoll) യുഡിഎഫ് (UDF) റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്‌ലിംലീഗ് (Muslim League) നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty). ജനങ്ങളെ കണ്ടാൽ അത് മനസിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിന് (Pinarayi Government) അവകാശപ്പെടാൻ ഒന്നുമില്ല. ഓണം (Onam) വറുതിയിലായിരുന്നു. പുതുപ്പള്ളിയിൽ നിലത്തിരുന്നാണ് ഉമ്മൻ ചാണ്ടി (Oommen Chandy) നിവേദനങ്ങൾ വാങ്ങി അവർക്ക് വേണ്ടതെല്ലാം ചെയ്‌തുകൊടുത്തത്. ഇത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ പ്രകടമാണ്. അവരുടെ തൃപ്‌തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങളുടെ സംസ്ഥാന സർക്കാരിനെതിരായുള്ള വികാരത്തിന്‍റെ പ്രതിഫലനമായിരിക്കും പുതുപ്പള്ളിയിലുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും (VD Satheesan On UDF Victory) കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പുതുപ്പള്ളിയിൽ സ്വപ്‌നതുല്യമായ വിജയം യുഡിഎഫിന് ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനെതിരെയുള്ള വികാരം യുഡിഎഫിന് വോട്ടാകുമെന്നും പിണറായി സർക്കാരിനെതിരെ മണ്ഡലത്തിൽ വലിയ വികാരമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ എതിരാളികൾ വിചാരിച്ചാല്‍ മായ്‌ച്ച് കളയാൻ സാധിക്കില്ലെന്നും സോളാര്‍ കേസ് വ്യാജമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സിപിഎം മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.