'തെലങ്കാനയിൽ ബുൾഡോസർ ഭരണം വരാൻ ബുൾഡോസർ റാലിയുമായി ബിജെപി നേതാവ്'; നാമനിർദേശ പത്രിക സമർപ്പണത്തിന് ബുൾഡോസർ റാലി
🎬 Watch Now: Feature Video
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത് കാവി കൊടി കൊണ്ട് അലങ്കരിച്ച ബുൾഡോസർ റാലിയുമായി (BJP candidate bulldozers rally video viral). പടൻചെരു (Patancheru) നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി നന്ദീശ്വർ ഗൗഡാണ് ഇന്നലെ (നവംബർ 9) നാമനിർദേശ പത്രിക സമർപ്പിക്കാൻ ബുൾഡോസർ റാലിക്കൊപ്പം എത്തിയത്.
ബുൾഡോസർ എന്ന് കേൾക്കുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ബുൾഡോസർ നടപടിയാണ് ഓർമ വരിക. (Patancheru BJP candidate bulldozers rally). ഉത്തർപ്രദേശിൽ (Uttar Pradesh) യോഗി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നടന്ന നീക്കങ്ങൾ വലിയ ചർച്ചയ്‌ക്ക് വഴി വച്ചിരുന്നു. യുപി മോഡൽ ബുൾഡോസർ നടപടി തെലങ്കാനയിലും കൊണ്ടുവരുമെന്ന് വിവിധ ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഭിപ്രായപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥി നന്ദീശ്വർ ഗൗഡിന്‍റെ ബുൾഡോസർ റാലി. തെലങ്കാനയിലും ഇതേ ബുൾഡോസർ രീതി ഉപയോഗിക്കുമെന്നാണ് റാലി നടത്തിയതിലെ സൂചന. ബുൾഡോസറുകൾ ഉപയോഗിച്ച് സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്.