Order Regarding Guest Lecturers Will Be Reexamined : ഗസ്റ്റ് ലക്‌ചര്‍ നിയമനം : ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് ആർ ബിന്ദു - ഗസ്റ്റ് ലക്‌ചര്‍ നിയമനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 15, 2023, 10:13 PM IST

തിരുവനന്തപുരം : ഗസ്റ്റ്‌ ലക്‌ചർമാരെ നിയമിക്കുന്നത് സംബന്ധിച്ച് പുറത്തുവിട്ട ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു (Order Regarding Guest Lecturers Will Be Reexamined). കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്‌ഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് 09.09.2023 ന് ഇറക്കിയ ഉത്തരവിൽ 70 വയസുവരെയുള്ള വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാം എന്ന നിർദ്ദേശമുണ്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഗസ്റ്റ്‌ ലക്‌ചർമാരുടെ സേവന വേതന വ്യവസ്ഥകൾ മാന്യമായ രീതിയിൽ പരിഷ്‌കരിക്കുന്നതിനുള്ള ഉത്തരവാണ് വന്നതെന്ന് മന്ത്രി പറഞ്ഞു. അവരുടെ സേവനം സുഗമമാക്കാനും അവര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കാനും കഴിയുന്ന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയത്. നേരത്തെ ഗസ്റ്റ്‌ ലക്‌ചർക്ക് പ്രായ പരിധി ഉണ്ടായിരുന്നില്ല. 70 വയസിന് മുകളിൽ പ്രായമുള്ളവരെ നിയമിക്കേണ്ട എന്ന ഉദ്ദേശത്തോടെ വന്ന നിർദേശമാണ് അതെന്നും മന്ത്രി പറഞ്ഞു. ഉത്തരവിന്‍റെ വിശദാംശങ്ങള്‍ തയാറാക്കിയത് ഡയറക്‌ടര്‍ ഓഫ്‌ കോളേജിയറ്റ് എജ്യുക്കേഷൻ ഓഫിസില്‍ നിന്നാണ്. പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അത് പുനപ്പരിശോധിക്കാവുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.