1700 സീറ്റുകള്‍, യാത്രയ്‌ക്ക് 5000 പേർ ; സൂറത്ത് റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും ഒരു മരണം, 5 പേർക്ക് പരിക്ക് - one died in Surat Railway station Stampede
🎬 Watch Now: Feature Video
Published : Nov 11, 2023, 7:49 PM IST
സൂറത്ത് (ഗുജറാത്ത്): സൂറത്ത് റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും ഒരാൾ മരിച്ചു. രണ്ട് സ്‌ത്രീകൾ ഉൾപ്പടെ അഞ്ച് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബിഹാറിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയ അങ്കിത് വീരേന്ദ്ര സിംഗ് എന്നയാളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ളയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവ സീസൺ (festive season) ആയതുകൊണ്ട് നിരവധി യാത്രക്കാരായായിരുന്നു റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് (overcrowding at Surat railway station). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിൽ സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. സൂറത്തിൽ നിന്ന് ചപ്രയിലേക്ക് പോകുന്ന താപി ഗംഗ എക്‌സ്‌പ്രസ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ യാത്രക്കാർ ട്രെയിനിൽ കയറാൻ ഓടിക്കൂടുകയായിരുന്നു. ജനറൽ കമ്പാർട്ട്മെന്‍റുകളിലായി 1700 സീറ്റുകളാണ് ഉള്ളത്. എന്നാൽ 5000ത്തിലധികം പേരാണ് ഇതേ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്‍റുകളില്‍ യാത്ര ചെയ്യാനായി എത്തിയത്. ഇതിനിടെ തിക്കിലും തിരക്കിലും പലർക്കും ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ 165 ആർപിഎഫ്, ജിആർപിഎഫ് ഉദ്യോഗസ്ഥരെയും ഉധ റെയിൽവേ സ്റ്റേഷനിൽ 100 ഉദ്യോഗസ്ഥരെയും വിന്യസിച്ചു.