video: നയാഗ്രയില്‍ നിറഞ്ഞ് ഇന്ത്യയുടെ ത്രിവർണം, കാണാം മനോഹര കാഴ്‌ച - Niagara Falls
🎬 Watch Now: Feature Video
ന്യൂയോര്‍ക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ ഭാഗമായി ലോക പ്രശസ്‌തമായ നയാഗ്ര വെള്ളച്ചാട്ടം ത്രിവർണത്താല്‍ അലങ്കരിച്ചപ്പോൾ. ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തിയ നയാഗ്ര വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് എത്തിയത്.
വെള്ളച്ചാട്ടം അലങ്കരിച്ചതിനൊപ്പം വമ്പൻ വെടിക്കെട്ടും സഞ്ചാരികൾക്കായി ഒരുക്കിയിരുന്നു. നാല് ദിവസത്തെ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്‌ത് സന്ദർശനത്തിനായി പുറപ്പെട്ടു. രണ്ട് ദിവസമാണ് മോദിയുടെ ഈജിപ്‌ത് സന്ദർശനം. 1997ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.
നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തില്‍ മോദി വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്‍റ് ജോ ബൈഡൻ, പ്രഥമ വനിത ജില്‍ ബൈഡൻ എന്നിവർ നല്‍കിയ സ്നേഹോഷ്‌മള സ്വീകരണത്തിലും മോദി പങ്കെടുത്തു. ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്‌ച, ലോകത്തെ വമ്പൻ ടെക് കമ്പനി മേധാവിമാരുമായി ചർച്ചകൾ, ഇന്ത്യൻ പ്രവാസികളുമായി സംഭാഷണം എന്നിവയെല്ലാം മോദിയുടെ അമേരിക്കൻ സന്ദർശനത്തിലുണ്ടായി.
നയാഗ്ര വെള്ളച്ചാട്ടം: കാനഡയിലെ ടൊറാന്‍റോയ്ക്കും അമേരിക്കയിലെ ന്യൂയോർക്കിനും ഇടയില്‍ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾസ്, ബ്രൈഡല്‍ വെയ്‌ല്‍ ഫാൾസ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾസ് എന്നിവ ചേർന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് കാനഡയിലേക്കാണ് നയാഗ്ര വെള്ളച്ചാട്ടം പതിക്കുന്നത്.