Navale Bridge Accident : അമിത വേഗതയിലെത്തിയ ട്രക്ക് കണ്ടെയ്‌നറില്‍ ഇടിച്ചു ; തീ പടര്‍ന്ന് 4 പേര്‍ വെന്തുമരിച്ചു - 4 പേര്‍ക്ക് ദാരുണാന്ത്യം
🎬 Watch Now: Feature Video
Published : Oct 17, 2023, 11:22 AM IST
മുംബൈ : പൂനെയില്‍ ട്രക്ക് കണ്ടെയ്‌നറില്‍ ഇടിച്ച് വന്‍ അപകടം. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന് തീപിടിച്ച് അതിലുണ്ടായിരുന്ന നാല് പേര്‍ വെന്തുമരിച്ചു (Navale Bridge Accident ). രണ്ട് സ്‌ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെയാണ് മരിച്ചതെന്ന് സിംഹഗഡ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അഭയ് മഹാജന്‍ പറഞ്ഞു. തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 16) രാത്രി 9 മണിയോടെയാണ് ദാരുണ സംഭവം. സാംഗ്ലിയില്‍ നിന്നും ഗുജറാത്തിലേക്ക് ചരക്കുമായി പോയ ട്രക്ക് നാവലെ പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട് കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ വാഹനത്തില്‍ നിന്നും തീ ആളിപ്പടര്‍ന്നു. തീപിടിത്തമുണ്ടായതിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് ഫയര്‍ ഓഫിസര്‍ ദേവേന്ദ്ര പോത്‌ഫാഡെ പറഞ്ഞു. ട്രക്ക് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ തിരിച്ചുവിട്ടതായി പൂനെയിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സുഹൈല്‍ ശര്‍മ പറഞ്ഞു (Truck Caught Fire In Pune Maharashtra).