റബര്‍ വിലത്തകര്‍ച്ചയെക്കുറിച്ച് പറയാന്‍ ചാഴിക്കാടനെ അനുവദിക്കാതിരുന്നത് ധാര്‍ഷ്‌ട്യം : വിഡി സതീശന്‍ - റബ്ബര്‍ പരാമര്‍ശം
🎬 Watch Now: Feature Video
Published : Jan 2, 2024, 3:54 PM IST
കോട്ടയം : പാലായില്‍ റബറിന്‍റെ വിലത്തകര്‍ച്ചയെക്കുറിച്ച് പറയാന്‍ കോട്ടയം എംപിയെ അനുവദിക്കാതിരുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ എം മാണിയുടെ സ്വന്തം നാടായ പാലായില്‍ റബറിനെ കുറിച്ച് പറയാന്‍ എം പി തോമസ് ചാഴിക്കാടനെ അനുവദിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി ധാർഷ്ട്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു. കോട്ടയത്ത് റബർ വിഷയമല്ലാതെ പിന്നെ മറ്റെന്തുപറയാനാണ് നാട്ടുകാരുടെ ചെലവില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വന്നത്(VD Satheesan on Chazhikkadan issue).വില സ്ഥിരത ഫണ്ട് വഴി കർഷകരെ സംരക്ഷിക്കുമെന്നുപറഞ്ഞ മുഖ്യമന്ത്രി റബർ എന്ന് മിണ്ടാൻ ആരെയും അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാരിന്‍റെ നവകേരള സദസിന് എതിരായി യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം( Rubber price).പിണറായി ഭരണത്തിൽ കാർഷിക മേഖലയാകെ തകർന്നു. ഒരു പരിഹാരവുമുണ്ടാക്കാതെ വിഷയത്തില്‍ സർക്കാർ നോക്കുകുത്തിയായി തുടരുകയാണെന്നും വിഡി സതീശൻ പറഞ്ഞു. നവകേരള സദസിൽ ഏതെങ്കിലും പാവപ്പെട്ടവന്‍റെ കണ്ണീരൊപ്പാൻ കഴിഞ്ഞോ. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു(Kuttavicharana sadas).കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പരിപാടിയിൽ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, യുഡിഎഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, എൻ കെ പ്രേമചന്ദ്രൻ എംപി, ആന്‍റോ ആന്‍റണി എംപി തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.