National flag at Marigold field| ചെണ്ടുമല്ലി പാടത്ത് ദേശീയ പതാക ഉയര്‍ത്തി കർഷകർ ; വർണക്കാഴ്‌ചയായി സ്വാതന്ത്ര്യ ദിനാഘോഷം - independence day

🎬 Watch Now: Feature Video

thumbnail

By

Published : Aug 15, 2023, 7:02 PM IST

ആലപ്പുഴ : പൂത്തുലഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലി പാടത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കര്‍ഷകര്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് ചെണ്ടുമല്ലി പാടത്ത് ദേശീയ പതാക പാറിപ്പറക്കുന്നത്. ഓണത്തെ വരവേല്‍ക്കാന്‍ കര്‍ഷകര്‍ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയിരിക്കുകയാണ്. പൂക്കളുടെ ശോഭയ്‌ക്കിടയിൽ ത്രിവര്‍ണ പതാക വാനില്‍ പാറിപറക്കുന്നത് ആനന്ദകരമായ കാഴ്‌ചയായി മാറി. കര്‍ഷകനായ വി.പി.സുനിലിന്‍റെ പൂപ്പാടത്ത് കഞ്ഞിക്കുഴിയിലെ മുതിര്‍ന്ന കര്‍ഷകനായ മറ്റത്തില്‍ വിജയനാണ് പതാക ഉയര്‍ത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.സന്തോഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം മിനി പവിത്രന്‍, മാധ്യമ പ്രവര്‍ത്തകനായ ടോം ജോര്‍ജ് തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിന ആഘോഷചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ 77 മത് സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് ഒട്ടാകെ വിവിധയിടങ്ങളിൽ പതാക ഉയർത്തലും ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരത്തെ സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 

Also Read : Independence day 2023| 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ'; മുഖ്യമന്ത്രി പിണറായി വിജയൻ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.