കോടമഞ്ഞ് പുതച്ച മലനിരകളും നല്ലതണ്ണിയാറും തൂക്കുപാലവും, യാത്ര അടിപൊളിയാകും - Idukki Tourism Season
🎬 Watch Now: Feature Video
Published : Dec 4, 2023, 6:54 PM IST
|Updated : Dec 4, 2023, 7:40 PM IST
ഇടുക്കി: കേരളത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ് കോടമഞ്ഞ് പുതച്ച് പച്ചപ്പണിഞ്ഞ ഇടുക്കിയും മൂന്നാറും. കോടമഞ്ഞും പച്ചപ്പും മലനിരകളും അതിനിടയിലെ വെള്ളച്ചാട്ടങ്ങളുമെല്ലാം വ്യത്യസ്‌ത അനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക (Tourism Season In Idukki). ഹൈറേഞ്ചിലെ മനോഹാരിതയാണ് ഇടുക്കിയെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്. ഹൈറേഞ്ചിലുള്ള ഇത്തരമൊരു സ്‌പോട്ടാണിപ്പോള്‍ വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടമായിരിക്കുന്നത്. മാങ്കുളത്ത് കോയിക്ക സിറ്റിക്ക് സമീപം നല്ലതണ്ണിയാറിന് കുറുകെയുള്ള തൂക്കുപാലം. നല്ലതണ്ണിയാറിന് കുറുകെ പെരുമ്പന്‍കുത്തിനും ആറാംമൈലിനുമിടയിലാണ് ഈ തൂക്കുപാലം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികളുടെ യാത്ര മാര്‍ഗമായിരുന്നു ഈ തൂക്കുപാലം. എന്നാലിപ്പോള്‍ വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടമായിരിക്കുകയാണ് (Nallathanniyar Hanging Bridge). കോണ്‍ക്രീറ്റ് തൂണുകളില്‍ ഇരുമ്പ് വടം ഉപയോഗിച്ചാണ് പാലത്തിന്‍റെ നിര്‍മാണം. അതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. പെരുമ്പന്‍കുത്ത് ആറാംമൈല്‍ റോഡിലൂടെ സഞ്ചരിച്ച് വേണം തൂക്കുപാലത്തിലെത്താന്‍. സ്വന്തം വാഹനങ്ങളിലോ ട്രക്കിങ് ജീപ്പുകളിലോ ഇവിടേക്കെത്താം (Nallathanniyar Hanging Bridge In Idukki). പാലത്തിലൂടെ കയറി മറുകരയിലും പോകാം. പാലത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും പുഴയുടെയും പാറക്കെട്ടുകളുടെയും ഭംഗിയാസ്വദിക്കുകയും ചെയ്യാം. മലനിരകളും കാനന ഭംഗിയുമൊക്കെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. പുലര്‍ച്ചെ മലനിരകള്‍ക്ക് മുകളിലൂടെ വെളിച്ചം വീശുന്ന ഉദയ സൂര്യന്‍റെ കാഴ്‌ചയ്‌ക്കും വല്ലാത്ത ഭംഗിയുണ്ട്. മാങ്കുളത്തേക്കെത്തുന്ന ഒട്ടുമിക്ക വിനോദ സഞ്ചാരികളും ഈ തുക്കൂപാലത്തില്‍ കയറിയിട്ടെ മടങ്ങാറുള്ളൂ. മഴക്കാലത്താണെങ്കില്‍ ജലനിരപ്പ് ഉയരുന്ന നല്ലതണ്ണിയാര്‍ രൗദ്രഭാവം പുല്‍കും. ഈ സമയത്ത് തൂക്കുപാലത്തിലെത്തിയാല്‍ കുതിച്ചൊഴുകുന്ന പുഴയുടെ സൗന്ദര്യവും ആസ്വദിക്കാനാകും.
also read: തേവാരം പാത ഒരുങ്ങുന്നു, ഒപ്പം ചെക്ക്പോസ്റ്റും; നടപടികള്‍ ആലോചനയിലെന്ന് തമിഴ്‌നാട്