MM Mani MLA Against Kerala High court : 'ആരൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്കായി പോരാടും'; ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് എംഎം മണി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 7, 2023, 4:10 PM IST

ഇടുക്കി : ഹൈക്കോടതി നിര്‍ദേശം വീണ്ടും അവഗണിച്ച് ഇടുക്കിയിലെ സിപിഎം നേതൃത്വം. ജില്ലയിലെ മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിയ്ക്കാന്‍ കോടതി ഉത്തരവിടണമെന്നും ആരൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്കായി പോരാടുമെന്നും എംഎം മണി (MM Mani MLA Against Kerala High court). ഭൂവിഷയങ്ങള്‍ അവഗണിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയതിന് പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഭൂനിയമങ്ങള്‍ മറികടന്ന് നടക്കുന്ന ശാന്തന്‍പാറ ബൈസണ്‍വാലി മേഖലകളിലെ പാര്‍ട്ടി ഓഫിസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞയിടെ ഹൈക്കോടതി (Kerala high court) ഉത്തരവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണം തുടരുകയും സിപിഎം ജില്ല സെക്രട്ടറി പരസ്യ പ്രതികരണം നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് കോടതി ഇത് പാടില്ലെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിലവില്‍ ജില്ലയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് (CV Varghese) പ്രസ്‌താവന നടത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ എംഎം മണിയുടെ പ്രതികരണം. നിലവില്‍, പുതുതായി നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന 13 പഞ്ചായത്തുകളിലെ നടപടികള്‍ക്കടക്കം വിവിധ ഭൂവിഷയങ്ങളില്‍ കലക്‌ടറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി സംവദിയ്ക്കുന്നില്ലെന്നും എംഎം മണി ആരോപിച്ചു. ഇടുക്കി വാസയോഗ്യമല്ലെങ്കില്‍ മുഴുവന്‍ ആളുകളെയും നഷ്‌ടപരിഹാരം നല്‍കി പുനരധിവസിപ്പിയ്ക്കാന്‍ കോടതി നിര്‍ദേശിയ്ക്കണമെന്നും ആരൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്കായി പോരാടുമെന്നും എംഎം മണി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി, ജില്ലയിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍, ഭൂവിഷയങ്ങളിലെ ഇടപെടലുകളില്‍ പ്രതിഷേധിച്ചുള്ള യോഗങ്ങള്‍ നടന്നുവരികയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.