Minister VN Vasavan on Ayyanthole Bank ED Raid | അയ്യന്തോൾ ബാങ്കിലെ ഇഡി പരിശോധന : ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി വിഎൻ വാസവൻ - സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 18, 2023, 1:07 PM IST

കോട്ടയം : അയ്യന്തോൾ ബാങ്കിലെ ഇഡി പരിശോധനയെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ (Minister VN Vasavan on Ayyanthole Bank ED Raid). ഇത് സംബന്ധിച്ച് മാധ്യമ വാർത്തകൾ മാത്രമേ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളൂവെന്നും വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി വിഎൻ വാസവൻ കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തൃശൂരിന് പുറമെ എറണാകുളത്തും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തിന്‍റെ റെയ്‌ഡ് (Enforcement Directorate Raid) നടക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur Bank Fraud Case) മുന്‍ മന്ത്രി എസി മൊയ്‌തീനെ നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് എറണാകുളത്ത് ഒരു വ്യവസായിയുടെ വീട്ടിലും, തൃശൂരിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പടെ എട്ടിടങ്ങളിലും ഇ ഡിയുടെ പരിശോധന. സായുധ സേനാംഗങ്ങളുടെ സാന്നിധ്യത്തിലാണ് റെയ്‌ഡ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പിപി കിരണുമായി അടുത്ത ബന്ധമുള്ളയാളാണ് കൊച്ചിയിലെ വ്യവസായി. അതേസമയം അറസ്റ്റിലായ സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പടെ എട്ടിടങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.