എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും; മന്ത്രി വി ശിവൻകുട്ടി - ഹയർസെക്കന്‍ററി പാഠപുസ്‌തകൾ

🎬 Watch Now: Feature Video

thumbnail

By

Published : Apr 26, 2023, 1:35 PM IST

തിരുവനന്തപുരം: ഹയർസെക്കന്‍ഡറി പാഠപുസ്‌തകങ്ങളിൽ നിന്ന് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരള സിലബസിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗാന്ധിജി മരിച്ചുവെന്നാണ് അവർ പറയുന്നത്. ഗാന്ധിജിയെ വെടി വെച്ചു കൊന്നതാണ്. പരിണാമ സിദ്ധാന്തം അടക്കം പലതും ഒഴിവാക്കി. വിഷയത്തിൽ കരിക്കുലം കമ്മിറ്റി വിശദമായി ചർച്ച ചെയ്‌തെന്നും അതിന് ശേഷമാണു ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ചരിത്ര പുസ്‌തകം എന്നിവയിൽ നിന്നാണ് വ്യാപകമായി പാഠഭാഗങ്ങൾ ഒഴിവാക്കിയത്. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ കൂട്ടിച്ചേർക്കണം എന്നതാണ് കരിക്കുലം കമ്മിറ്റിയുടെ നിർദേശം. ഇത് ഏത് രൂപത്തിൽ വേണമെന്നത് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായിരിക്കും. എൻസിഇആർടിയുമായി ഒരു എംഒയു (Memorandum of understanding) ഉണ്ട്. ഇത് പ്രകാരം 44 പുസ്‌തകങ്ങളാണ് പഠിപ്പിക്കുന്നത്. തീരുമാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കും. ഈ അധ്യയന വർഷം തന്നെ തീരുമാനം നടപ്പാക്കും. ചരിത്രത്തെ മാറ്റുന്നത് എങ്ങനെ അംഗീകരിക്കുമെന്നും ശിവൻകുട്ടി ചോദിച്ചു. 

ഒഴിവാക്കിയ പാഠഭാഗങ്ങൾ: മുഗൾ‌ ചരിത്രം, ഗാന്ധിവധം, മൗലാനാ അബ്‌ദുൾ കലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, ആർഎസ്‌എസ് നിരോധനം, ഗുജറാത്ത് കലാപം എന്നീ വിഷയങ്ങൾ സാമൂഹിക പാഠപുസ്‌തകങ്ങളിൽ നിന്നും പത്താം ക്ലാസിലെ സയൻസ് പുസ്‌തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവുമാണ് മാറ്റിയത്. 10, 11 ക്ലാസുകളിലെ പുസ്‌തകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഹിന്ദി പാഠപുസ്‌തകത്തിൽ നിന്നും ഏതാനും കവിതകൾ ഒഴിവാക്കിയിട്ടുണ്ട്. 

also read: 'എന്തൊരു നാണക്കേട്'; പാഠപുസ്‌തകത്തിൽ നിന്ന് മൗലാന ആസാദിനെ നീക്കം ചെയ്‌ത നടപടിക്കെതിരെ ശശി തരൂർ

സപ്ലിമെന്‍ററി പാഠപുസ്‌തകം പുറത്തിറക്കും: എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി സപ്ലിമെന്‍ററി പാഠപുസ്‌തകം അച്ചടിച്ചു പുറത്തിറക്കാനാണ് തീരുമാനം. ഇന്നലെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ ഏകകണ്‌ഠമായി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് നിർദേശം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. 

വന്ദേഭാരത് ഫ്ലാഗ് ഓഫ് പരിഹസിച്ച് മന്ത്രി: അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കമായി വന്ദേ ഭാരത് ഉദ്‌ഘാടനം മാറിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ബിജെപി എന്തൊക്കെയാണ് ഇന്നലെ തിരുവനന്തപുരത്തു കാണിച്ചത്? ബിജെപി അവരുടെ കുടുംബത്തിൽ നിന്ന് കൊണ്ടു വന്ന ട്രെയിൻ എന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും മന്ത്രി പരിഹസിച്ചു. 

യുവ 2023: ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് വച്ച് ഫ്ലാഗ് ഓഫ് ചെയ്‌തത്. കൂടാതെ രാജ്യത്തെ ആദ്യത്തെ ജലമെട്രോ ഉദ്‌ഘാടനം ചെയ്യുകയും ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിടുകയും ചെയ്‌തിരുന്നു. റെയിൽവേ വികസനം ഉൾപ്പടെ കേരളത്തിൽ 3200 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.