കേന്ദ്ര സര്‍ക്കാരിന്‍റേത് പ്രതികാര മനോഭാവം, നിരന്തരമായി കേരളത്തെ അവഗണിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ് - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : May 27, 2023, 5:51 PM IST

കാസർകോട്: വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയിൽ വിമർശനം കടുപ്പിച്ച് സർക്കാർ. കേന്ദ്രസർക്കാരിന്‍റേത് കേരളത്തോടുള്ള പ്രതികാര മനോഭാവമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കുറ്റപ്പെടുത്തി. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും കേന്ദ്രസർക്കാരിന്‍റേത് പ്രതികാര മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.  

കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമം. സ്വാതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്‍റ്  മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേട് ആണെന്നും റിയാസ് പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചതിലൂടെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വികസന പ്രവർത്തനങ്ങൾക്കൊപ്പം ക്ഷേമ പെൻഷൻ വിതരണത്തെ വരെ മോശമായി ബാധിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം.

കേരളത്തിന് എടുക്കാവുന്ന വായ്‌പ പരിധി വീണ്ടും കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുകയായിരുന്നു. 8,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്തിന് ഈ വർഷം 15,390 കോടി രൂപ മാത്രമേ വായ്‌പ എടുക്കാൻ സാധിക്കൂ.  

നടപ്പു വർഷം 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ, 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിതെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു. കേരളത്തിന്‍റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്‍റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.