Meerut Pauri NH washed away ഉത്തരാഖണ്ഡില്‍ കനത്ത മഴ; ദേശീയ പാത 534 ഒലിച്ച് പോയി, മേഘവിസ്‌ഫോടനം രൂക്ഷം

By ETV Bharat Kerala Team

Published : Aug 22, 2023, 10:27 PM IST

thumbnail

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ (Uttarakhand) പൗരിയില്‍ (Pauri) തുടരുന്ന കനത്ത മഴയില്‍ ജനങ്ങള്‍ ദുരിതത്തില്‍. അംസൗദിവിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ (Cloudburst) മീററ്റ്-പൗരി ദേശീയ പാത 534 ന്‍റെ (Meerut-Pauri National Highway 534) ഒരുഭാഗം ഖോം നദിയില്‍ (Kho River) മുങ്ങി. സംഭവത്തിന് പിന്നാലെ സ്ഥലത്ത് മണ്ണിടിച്ചില്‍ (Landslide) രൂക്ഷമായതിനെ തുടര്‍ന്ന് പാതയുടെ ഇരുഭാഗങ്ങളും ഒലിച്ച് പോയി. പാത ഗതാഗത യോഗ്യമാക്കാന്‍ ഏറെ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയേയും പ്രകൃതി ദുരന്തങ്ങളെയും തുടര്‍ന്ന് മീററ്റ്-പൗരി ദേശീയ പാത പൂര്‍ണമായും അടച്ചിട്ടതായി എന്‍എച്ച്‌എഐ NHAI (National Highway Authority of India) അധികൃതര്‍ അറിയിച്ചു. മൂന്നിടങ്ങളിലാണ് ദേശീയ പാത അടച്ചിട്ടിരിക്കുന്നത്. കോട്‌വാര്‍, ദുഗദ്ദ, ദേശീയ പാത പൂര്‍ണമായും ഒലിച്ച് പോയ അംസൗദ് എന്നിവിടങ്ങളിലാണ് പാത പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. രാവിലെ മുതല്‍ പാത അടച്ചിട്ടിരിക്കുകയാണെന്നും വാഹനങ്ങള്‍ ഒന്നും തന്നെ കടത്തിവിടുന്നില്ലെന്നും എന്‍എച്ച്എഐ അഡിഷണല്‍ എഞ്ചിനീയര്‍ ധുമകോട്ട് അരവിന്ദ് ജോഷി (NHAI Additional Engineer Dhumakot Arvind Joshi) പറഞ്ഞു. സിദ്ദ്ബാലിയ്‌ക്ക് സമീപമുള്ള കോട്‌വാറില്‍ ജെസിബിയുടെ (JCB) സഹായത്തോടെ അവശിഷ്‌ടങ്ങള്‍ മാറ്റുകയാണെന്ന് എന്‍എച്ച്‌ഐഎ (NHAI) അധികൃതര്‍ പറഞ്ഞു. പ്രധാന പാതയായ മീററ്റ്-പൗരി മേഖലയില്‍ ദേശീയ പാത തകര്‍ന്നതോടെ കോട്‌വാർ, ഗുംഖൽ, പൗരി, ശ്രീനഗർ, രുദ്രപ്രയാഗ്, ചമോലി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 

കരകവിഞ്ഞ പുഴയില്‍ കാര്‍ ഒലിച്ച് പോയി (Car swept away in river): കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന സിങ്കദ്ദി ഖോ നദി (singaddi khoh river) മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഒഴുക്കില്‍പ്പെട്ടു. അപകടം മുന്നില്‍ കണ്ട കാര്‍ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ (video) സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായി. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.