Medical College Canteen Collapsed മെഡിക്കല്‍ കോളജ് കാന്‍റീന്‍ കെട്ടിടം തകര്‍ന്നു; ബലക്ഷയമെന്ന് നിഗമനം - ബലക്ഷയമെന്ന് നിഗമനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 31, 2023, 5:03 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാന്‍റീനിന്‍റെ ഒരു വശം ഇടിഞ്ഞു വീണു. ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന് സമീപമുള്ള പിഡബ്ലിയുഡി കെട്ടിടത്തിന്‍റെ ഒരു വശമാണ് തകര്‍ന്നത്. ഇന്ന് (ഒക്‌ടോബര്‍ 31) രാവിലെ 11.15 ഓടെയാണ് സംഭവം. രാവിലെ ക്യാന്‍റീന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ചിമ്മിനിയുടെ ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു (Medical College Canteen). കാന്‍റീനിന് അകത്ത് ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല (Thiruvananthapuram Medical College). ബലക്ഷയമാണ് കെട്ടിടം തകരന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കാന്‍റീനിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കാന്‍റീന്‍ കാറ്ററിങ് വര്‍ക്കേഴ്‌സ്‌ സഹകരണ സംഘമാണ് നടത്തിവരുന്നത്. ആശുപത്രിയിലെത്തുന്നവര്‍ വലിയ രീതിയില്‍ കാന്‍റീനിനെ ആശ്രയിച്ചിരുന്നു. കെട്ടിടം ഇടിഞ്ഞ് വീണ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ച ഫയര്‍ ഫോഴ്‌സ് കയര്‍ കെട്ടി(Canteen Building Collapsed). കര്‍ണാടകയിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ബെംഗളൂരുവിലെ കസ്‌തൂരി നഗറില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നവരെല്ലാം ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. മൂന്ന് കുടുംബാംഗങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. 2014ല്‍ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്ന് വീണത്. 

also read: അവിശ്വസനീയം ഈ കാഴ്‌ച, ബെംഗളൂരുവില്‍ പൊളിച്ച് നീക്കുന്നതിനിടെ മൂന്ന് നില കെട്ടിടം നിലം പൊത്തി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.