കാസർകോട് മാർക്കറ്റിൽ കത്തിക്കുത്ത്, പ്രതി ഓടിക്കയറിയത് ആശുപത്രിയിലേക്ക് ; സാഹസികമായി കീഴടക്കി പൊലീസ് - man after stabbing rushed to hospital

🎬 Watch Now: Feature Video

thumbnail

By

Published : May 11, 2023, 11:02 PM IST

കാസർകോട് : ജില്ലയിൽ മാർക്കറ്റിൽ വച്ച് ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ ആശുപത്രിയിലേക്ക് ഓടി കയറി പരിഭ്രാന്തി സൃഷ്‌ടിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. പൊവ്വാൽ സ്വദേശി ഫാറൂഖാണ് മാർക്കറ്റിൽ വച്ച് അമ്പത് വയസുകാരനെ കുത്തിയത്.

തുടർന്ന് ഇയാൾ ജനറൽ ആശുപത്രി പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ആശുപത്രി പരിസരത്ത് രോഗികൾക്ക് ഇടയിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഫാറൂഖിനെ കണ്ട് രോഗികൾ പരിഭ്രാന്തരാവുകയും ചെയ്‌തു.

also read : 10 കിലോ കഞ്ചാവുമായി കച്ചവടക്കാരന്‍ വളാഞ്ചേരിയിൽ അറസ്റ്റിൽ ; വില്‍പ്പനയ്ക്ക് എത്തിച്ചത് ആന്ധ്രയില്‍ നിന്ന്

ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇയാൾ ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് അതിക്രമം. നേരത്തെയും പൊലീസ് കേസിൽ പ്രതിയായിട്ടുള്ള ഫാറൂഖ് അക്രമ സ്വഭാവം കാണിക്കുന്നതിനാൽ കൈവിലങ്ങ് അണിയിച്ചാണ് പൊലീസ് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുവന്നത്.

also read : കരിപ്പൂരിൽ വൻ സ്വർണവേട്ട ; 1.3 കോടി രൂപ വിലമതിക്കുന്ന 2.15 കിലോ സ്വർണവുമായി രണ്ടുപേര്‍ പിടിയിൽ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.