Man killed wife Thrissur | ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭർത്താവ് - murder
🎬 Watch Now: Feature Video
തൃശൂർ : ചെറൂരിൽ ഭാര്യയെ കമ്പിപ്പാരയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കല്ലടിമൂലയിൽ താമസിക്കുന്ന സുലിയാണ് (45) ഭർത്താവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സുലിയുടെ ഭർത്താവ് ഉണ്ണിക്കൃഷ്‌ണനെ വിയ്യൂർ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുലിയെ ഉണ്ണികൃഷ്‌ണൻ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപാണ് പ്രവാസിയായ ഉണ്ണിക്കൃഷ്‌ണൻ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. പഠനാവശ്യവുമായി മകള്‍ ഡല്‍ഹിയിലാണ്. മകന്‍ മാത്രമാണ് നാട്ടിലുള്ളത്. ഇക്കഴിഞ്ഞ ജൂലൈ 23 നാണ് വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊച്ചുമകൻ വെട്ടി കൊലപ്പെടുത്തിയത്. വൈലത്തൂരിൽ പനങ്ങാവിൽ വീട്ടിൽ 75 വയസുള്ള അബ്‌ദുള്ള, ഭാര്യ 64 വയസുള്ള ജമീല എന്നിവരെയാണ് കൊച്ചുമകൻ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.
Read More : തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ പേര മകൻ വെട്ടിക്കൊന്നു