തടഞ്ഞ ബസ് മുന്നോട്ടെടുത്തു, വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; പ്രതിഷേധം - malappuram todays news
🎬 Watch Now: Feature Video
മലപ്പുറം ചങ്ങരംകുളം നടുവട്ടത്ത് തടഞ്ഞ ബസ് അപകടകരമായി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. നടുവട്ടം ഐടിഐയിലെ വിദ്യാർഥികള്‍, ബസ് തടഞ്ഞ് ജീവനക്കാരുമായി സംസാരിക്കവെയാണ് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തത്. ജീവനക്കാർ അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർഥികൾ ബസ് തടഞ്ഞിരുന്നത്. വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 20) വൈകിട്ടാണ് സംഭവം. അതേസമയം, സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
Last Updated : Feb 3, 2023, 8:29 PM IST